News details
ഇസ്‌ലാമിന്റെ മാനവിക സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കണം
May 28, 2016
വൈവിധ്യങ്ങള്‍ നിറഞ്ഞ ഇന്ത്യയുടെ സംസ്‌കാരത്തിന് നേരെ നിരന്തരം കടന്നുകയറ്റമുണ്ടാകുമ്പോള്‍ ഇസ്‌ലാഹി പ്രവര്‍ത്തകര്‍ ഇസ്‌ലാമിന്റെ മാനവിക സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കണമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം സലാഹുദ്ദീന്‍ മദനി അഭിപ്രായപ്പെട്ടു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച 'തനിമയാര്‍ന്ന ആദര്‍ശം സംശുദ്ധ ജീവിതം' എന്ന ത്രൈമാസ കാംപയിനിന്റെ സമാപന സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വൈവിധ്യങ്ങളെ ഏകോപിപ്പിച്ച് നിര്‍ത്തുന്നതില്‍ മനുഷ്യന്‍ എന്ന ഘടകത്തെ അംഗീകരിക്കണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കു തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമിനെ തെറ്റിദ്ധരിക്കാന്‍ ഇടയാക്കിയി'ട്ടുണ്ട്. വിശുദ്ധ ഖുര്‍ആനിന്റെ മാനവിക സന്ദേശത്തിന്റെ പ്രചരണമാണ് നമ്മുടെ ലക്ഷ്യം. കേരള മുസ്‌ലിംകളുടെ സര്‍വ്വോന്മുഖമായ വളര്‍ച്ചയ്ക്ക് വക്കം മൗലവി, സീതി സാഹിബ്, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, കെ എം മൗലവി തുടങ്ങിയ പരിഷ്‌ക്കര്‍ത്താക്കളുടെ ശ്രമങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ മാത്രമാണ് കേരള മുസ്‌ലിംകള്‍ കൈവരിച്ച നേട്ടത്തിന്റെ വലിപ്പം മനസ്സിലാവുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മനുഷ്യന്റെ സൃഷ്ടിപ്പ്, മഴ, പ്രകൃതിയുടെ കുറ്റമറ്റ സംവിധാനം തുടങ്ങി ദൈവം നല്കിയ എല്ലാ മഹത്തായ അനുഗ്രഹങ്ങളേയും കണ്ടെത്തി പഠന വിധേയമാക്കുമ്പോള്‍ മനുഷ്യന് ദൈവത്തെ കണ്ടെത്താനും അവനെ മാത്രം ആരാധിക്കാനും കഴിയുമെ് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ കെ എന്‍ എം സെക്ര'റി അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍ അഭിപ്രായപ്പെട്ടു.
ടി അബൂബക്കര്‍ ഫാറൂഖി, മുനീര്‍ സലഫി, എന്‍ കെ എം അക്ബര്‍ കാസിം, സിറാജ് ഇരി'ട്ടി, മുജീബ് കുനിയില്‍, നജീബ് അബൂബക്കര്‍ എിവര്‍ പ്രസംഗിച്ചു.
ഈദുല്‍ ഖൈരിയയിലെ അലി അല്‍ സുവൈദി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനകീയ ഖുര്‍ആന്‍ പഠന പദ്ധതിയായ വെളിച്ചം നാലാം മൊഡ്യൂളില്‍ പുരുഷന്മാരില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച അബ്ദുല്‍ റഷീദ് പൂളയിലിന് മര്‍ക്കസുദ്ദഅ്‌വ ജനറല്‍ മാനേജര്‍ ഫവാസ് അല്‍ ഗാമിദി സമ്മാനം വിതരണം ചെയ്തു.
അബ്ദുല്ലത്തീഫ് തിക്കോടി, കെ മുഹമ്മദ് ഈസ, കെ എന്‍ സുലൈമാന്‍ മദനി, ഡോ. അബ്ദുല്‍ അഹദ് മദനി, യു ഹുസൈന്‍ മുഹമ്മദ്, റഷീദ് ഖാസിം അബ്ദുല്‍ അസീസ് എിവര്‍ പ്രസീഡിയം നിയന്ത്രിച്ചു.