News details
റമദാന്‍ ആത്മസംസ്കരണത്തിന്: അഹ്മദ് ഫാറൂഖി
April 09, 2018
പുണ്യങ്ങളുടെ വസന്തമായ റമദാന്‍ ആത്മസംസ്കരണത്തിന് പരമാവധി വിനിയോഗിക്കണമെന്ന് പ്രഗത്ഭപണ്ഡിതന്‍ അഹ്മദ് ഫാറൂഖി പ്രസ്താവിച്ചു. ഹൃസ്വസന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ അദ്ദേഹം, ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റന്‍ സംഘടിപ്പിച്ച ڇഅഹ്ലന്‍ റമദാന്‍ڈ പരിപാടിയില്‍ ڇറമദാന്‍: നാം അറിഞ്ഞിരിക്കേണ്ടത്ڈ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു. ഉത്തമവിശ്വാസികള്‍ പോലും ഉപഭോഗസംസ്കാരത്തിന്‍റെ അടിമകളായി മാറുന്ന സമകാലികലോകത്ത് റമദാന്‍വ്രതംപോലും കന്വോളവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് അത്യന്തം സങ്കടകരമാണ്. ഭക്ഷണപാനീയങ്ങള്‍ വര്‍ജ്ജിക്കുക എന്നത് വ്രതത്തിന്‍റെ ഒരു ഘടകം മാത്രമാണ്. അനുവദനീയമായതും ഏവര്‍ക്കും ഇഷ്ടപ്പെട്ടതുമായ വിഭവങ്ങളും സൗകര്യങ്ങളും നിശ്ചിതസമയത്തേക്കും കാലത്തേക്കും മാറ്റിയ്ക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിലൂടെ മനസ്സിന്‍റെ വിമലീകരണമാണ് യഥാര്‍ത്ഥത്തില്‍ ദൈവംതമ്പുരാന്‍ നമ്മോടാവശ്യപ്പെടുന്നത്. നോമ്പിന്‍റെ ഈ ആത്മീയവശം മറന്നുകൊണ്ട് റമാദാനിനെ ഭക്ഷണവിഭവങ്ങളുടെ വൈവിധ്യങ്ങള്‍ പരീക്ഷിക്കാനുള്ള അവസരമാക്കുന്നതില്‍ നിന്ന് യഥാര്‍ത്ഥവിശ്വാസികള്‍ മാറിനിന്നേ മതിയാവൂ എന്ന് അഹ്മദ് ഫാറൂഖി ചൂണ്ടിക്കാട്ടി.
നോമ്പ് നഷ്ടപ്പെട്ടുപോകുന്ന സാങ്കേതികകാരണങ്ങളെക്കുറിച്ച് സംശയാലുക്കളാവുന്ന പലരും സംസാരത്തിലും പ്രവൃത്തിയിലും ചിന്തയിലുമുണ്ടാകുന്ന വൈകല്യങ്ങള്‍ മൂലം നോമ്പ് കേവലം പട്ടിണിയായി മാറുന്ന മഹാനഷ്ടത്തെക്കുറിച്ച് ബോധവാന്‍മാരല്ല എന്നത് ഗൗരവമായി ചിന്തിക്കണമെന്ന് മൗലവി നൗഷാദ് കരുവണ്ണൂര്‍ അഭിപ്രായപ്പെട്ടു. പരിപാടിയില്‍ ڇനോമ്പിന്‍റെ ലക്ഷ്യംڈ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. നോമ്പ്, നമസ്കാരം, സകാത്ത്, ഹജ്ജ് തുടങ്ങിയ ആരാധനാകര്‍മങ്ങളുടെ ആത്യന്തികലക്ഷ്യമായി ഇസ്ലാം വിഭാവനം ചെയ്യുന്ന ڇജീവിത വിശുദ്ധിڈ കൈവരിക്കാന്‍ സാധിക്കുമ്പോള്‍ മാത്രമാണ് നമ്മുടെ ആരാധനാകര്‍മ്മങ്ങള്‍ സ്വീകാര്യമായിത്തീരുകയുള്ളൂ - അദ്ദേഹം ഉണര്‍ത്തി.
ڇഖുര്‍ആനിന്‍റെ സന്ദേശംڈ എന്ന വിഷയത്തില്‍ യുവപണ്ഡിതന്‍ നബീല്‍ ഫാറൂഖി പാലത്ത് പ്രഭാഷണം നടത്തി. വിശുദ്ധഖുര്‍ആന്‍ അവതീര്‍ണമായ റമദാനിന്‍റെ ദിനരാത്രങ്ങള്‍ ഖുര്‍ആനിന്‍റെ ആഴത്തിലുള്ള പഠനത്തിനും അത് ജീവിതത്തില്‍ പ്രയോഗവല്‍ക്കറിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ക്കും ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ദൈവത്തിന് നാം സമര്‍പ്പിക്കുന്ന ആരാധനാകര്‍മങ്ങളുടെ വിശദാംശങ്ങള്‍ ചുരുങ്ങിയ വാക്യങ്ങളി ലൊതിക്കിയ വിശുദ്ധഖുര്‍ആന്‍, മനുഷ്യര്‍ തമ്മില്‍ പരസ്പരം പുലര്‍ത്തേണ്ട മര്യാദകളും ബന്ധങ്ങളും ആവര്‍ത്തിച്ചുവരുന്ന നിരവധിവാക്യങ്ങളിലൂടെ നമ്മെ ബോധ്യപ്പെടുത്തുന്നു. ഖുര്‍ആനിന്‍റെ ഈ സന്ദേശം നമ്മുടെ ജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്താനാണ് അല്ലാഹുവും മുഹമ്മദ് നബി(സ)യും നമ്മോടാവശ്യപ്പെടുന്നത് - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.