News details
ഖുര്‍ആന്‍ വഴിനടത്തുന്നു - ഖുർആൻ സമ്മേളനം - 21-Dec-2018 @ Al Arabi Stadium Doha
December 20, 2018
ഖുർആൻ വഴിനടത്തുന്നു - ഖുർആൻ സമ്മേളനം
അപരിചിതനായ ഒരു യാത്രികന്‍ തിര ക്കേറിയ ഒരു നഗരത്തിലെത്തിയാല്‍ അയാളുടെ അവസ്ഥ എന്തായിരിക്കും. വഴിവി ളക്കുകളും സൂചനാ ബോഡുകളുമൊക്കെ നഗരവീഥിയിലുണ്ടെങ്കിലും ഒരു വഴികാട്ടിക്ക് വേണ്ടി അയാളുടെ കണ്ണുകള്‍ പരതിക്കൊ ണ്ടിരിക്കും. നേര്‍ദിശ കാണിക്കുന്ന ഒരു സഹാ യിയെ കിട്ടിയാല്‍ അയാള്‍ അനുഭവിക്കുന്ന ആശ്വാസം ചെറുതാവില്ല. ജീവിത യാത്രയി ലും നേര്‍വഴിയറിയാതെ ഉഴലുന്ന മനുഷ്യന് സ്രഷ്ടാവ് നല്‍കിയ മാര്‍ഗമാണ് വിശുദ്ധ ഖു ര്‍ആന്‍. മനുഷ്യസമൂഹത്തിലുള്ള തിന്‍മകളാ കുന്ന തമസ്സില്‍നിന്നും നന്മയുടെ നിലാവെളി ച്ചത്തിലേക്ക് നമ്മെ വഴിനടത്തുന്ന ദൈവിക പ്ര കാശമാണ് ഖുര്‍ആന്‍ പ്രസരിപ്പിച്ചുകൊണ്ടിരി ക്കുന്നത്. സൃഷ്ടികളോടുള്ള പ്രപഞ്ച സ്രഷ്ടാവി ന്റെ സീമാതീതമായ സ്നേഹത്തിന്റെയും കാ രുണ്യത്തിന്റെയും ഓര്‍മ്മപ്പെടുത്തലുകളാണ് അതിലെ ഓരോ സൂക്തങ്ങളും.
മുഹമ്മദ് നബിക്ക് നാല്‍പതാമത്തെ വയ സ്സില്‍ ജിബ്രീല്‍ എന്ന മലക്ക് മുഖേന ഹിറാ ഗുഹയില്‍ വെച്ചായിരുന്നു വിശുദ്ധ ഖുര്‍ആ നിന്റെ അവതരണം കുറിക്കുന്നത്. ഏകദേ ശം ഇരുപത്തിമൂന്ന് വര്‍ഷത്തിനിടയില്‍ വിവി ധ സന്ദര്‍ഭങ്ങളിലും പശ്ചാത്തലങ്ങളിലുമായി ദൈവിക വചനങ്ങളുടെ അവതരണം പൂര്‍ത്തി യായി. 114 അധ്യായങ്ങളും ആറായിരത്തിലേ റെ വചനങ്ങളും എഴുപത്തിഏഴായിരത്തിലധി കം പദങ്ങളും മൂന്ന്ലക്ഷത്തി ഇരുതിനായിര ത്തിലധികം അക്ഷരങ്ങളുംകൊണ്ട് ഖുര്‍ആ ന്‍ സൃഷ്ടിച്ച വിപ്ലവം സമാനതകളില്ലാത്തതാ യിരുന്നു. സ്വന്തം കുഞ്ഞിനെ ജീവനോടെ കു ഴിച്ചുമൂടിയിരുന്ന കഠിന ഹൃദയനായ ഉമറിനെ വിനയാന്വിതനായി തേങ്ങിക്കകരഞ്ഞു പശ്ചാ തപിക്കുന്നവനാക്കിയത് വിശുദ്ധ ഖുര്‍ആന്‍ ആയിരുന്നു. ഒരു ഉമറിനെ മാത്രമല്ല കള്ളും പെണ്ണും യുദ്ധവുമാണ് ജീവിതമെന്ന് കരുതി യിരുന്ന ജാഹിലിയ്യ അറബികളെ ലോകത്ത് മാതൃകയായ ഉത്തമ സമുദായമാക്കിയതും ഖുര്‍ആനാണ്. പുതിയ കാലത്തോടും ലോ കത്തോടും ഒക്കെ അറിവിന്റെ അക്ഷയഖനി യായ വിശുദ്ധഖുര്‍ആന്‍ സംവദിച്ചുകൊണ്ടി രിക്കുന്നു. കാലദേശാതിര്‍ത്തികളെ അതിജീ വിച്ച്മുഴുവന്‍ മനുഷ്യരുടെയും ജീവിത വഴിക ളെ അത് സംസ്‌കരിച്ചുകൊണ്ടിരിക്കുന്നു. മനു ഷ്യമനസ്സിലുള്ള അസൂയ, വഞ്ചന, വിദ്വേഷം, കോപം, അഹങ്കാരം തുടങ്ങി സകലരോഗങ്ങ ള്‍ക്കും ശമനമാണ് ഖുര്‍ആന്‍. ഭൂമിയിലെ മനു ഷ്യജീവിതത്തിന് ഉപരിലോകത് നി ത് ന്നുള്ള മാര്‍ഗനിര്‍ദേശത്തെ ഹൃദയം കൊണ്ടാണ് നാം വായിക്കേണ്ടത്. ഓരോ അക്ഷരത്തിലും ഖു ര്‍ആന്‍ വലിയ ആശയക്കടലാണ്. പാരായണ ത്തിന്റെ പുറം വാതിലിലൂടെ കടന്നുപോകുന്ന തിനുപകരം ആശയങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുകയാണ് വേണ്ടത്. അല്ലാഹു ചോദി ക്കുന്നു അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നി ല്ലേ. അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നായിരുന്നുവെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു. കരുണാ വാരിധിയായ അല്ലാഹുവിന്റെ സമാനതകളി ല്ലാത്ത സ്നേഹത്തില്‍ പൊതിഞ്ഞ ആ സം സാരത്തെ നാം അവഗണിച്ചാല്‍ പരലോകത്ത് അന്ധനായിക്കൊണ്ടായിരിക്കും ഉയര്‍ത്തെ ഴുന്നേല്‍പ്പിക്കപ്പെടുന്നത്. ഖുര്‍ആന്‍ പഠിക്കാ ത്ത വ്യക്തി ആള്‍പാര്‍പ്പില്ലാത്ത വീട് പോലെ യാണെന്ന് തിരുനബി പറഞ്ഞു. ക്ഷുദ്ര ജീവിക ളുടെയും ഇഴജന്തുക്കളുടെയും താവളമാണ് അത്. തിന്‍മകളും ദുര്‍നടപ്പും അവിടെ ശീല മാകുകയും ചെയ്യും.
ദൈവത്തിന്റെ അല്ലാത്ത വാക്കോ അക്ഷ രങ്ങളോ ഖുര്‍ആനിലില്ല. മനുഷ്യജീവിതത്തി ന്റെ സമസ്ത മേഖലകളിലേക്കുമുള്ള മാര്‍ഗ ദര്‍ശനം. മനുഷ്യബുദ്ധിക്കും യുക്തിക്കും നി രക്കുന്നതാണെന്ന് കാലം തെളിയിച്ചിരിക്കു ന്നു. ഖുര്‍ആന്‍ ദൈവികമല്ലെന്ന് വാദിക്കുന്ന വരോട് ഇതിലെ ആശയത്തിന് തുല്ല്യമായ ഒരു ഗ്രന്ഥം കൊണ്ടുവരാന്‍ ഖുര്‍ആന്‍ നടത്തിയ വെല്ലുവിളി ഇന്നും നിലനില്‍ക്കുന്നു. ഈ പ്ര പഞ്ചത്തെ സൃഷ്ടിച്ച് പരിപാലിക്കുന്ന ദൈവം ഏകനാണെന്നും അവനെ മാത്രമേ ആരാധി ക്കാവൂ എന്നതുമാണ് ഖുര്‍ആന്‍ മുന്നോട്ടുവെ ക്കുന്ന ആശയങ്ങളില്‍ പ്രധാനപ്പെട്ടത്. മനുഷ്യ സമൂഹം ഒരു മാതാവിന്റെയും പിതാവിന്റെയും മക്കളെന്ന നിലക്ക് സ്നേഹത്തിലും സൗഹാ ര്‍ദ്ദത്തിലും കഴിയേണ്ടവരാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. വിശേഷ ബുദ്ധികൊണ്ട് അനു ഗ്രഹീതമായ മനുഷ്യന്റെ ഐഹിക ജീവിതം ഒരു പരീക്ഷണമാണെന്നും അതിനാല്‍ കാ രുണ്യവാനായ അല്ലാഹുവിനോട് നന്ദിയുള്ള ജീവിതമാണ് നയിക്കേണ്ടതെന്നും അല്ലാഹു ഉണര്‍ത്തുന്നു. നന്മയും തിന്‍മയും അല്ലാഹു വിന്റെ വിധിപ്രകാരമാണ് സംഭവിക്കുന്നത്. മര ണാനന്തരം അനുഗ്രഹീതമായ സ്വര്‍ഗീയ സൗ ഭാഗ്യമാണ് യഥാര്‍ത്ഥ ജീവിത വിജയം. ആ വി ജയം നേടിയെടുക്കാന്‍ വിശുദ്ധഖുര്‍ആന്‍ ഉയ ര്‍ത്തിപിടിക്കുന്ന ആശയങ്ങളും ആദര്‍ശങ്ങളു മനുസരിച്ച് നമുക്ക് ജീവിക്കാം. പടച്ചവന്‍ നമ്മെ ഏവരേയും സഹായിക്കുമാറാകട്ടെ.
കെ.എൻ. സുലൈമാന്‍ മദനി
(പ്രസിഡൻറ് , ഖത്തര്‍ ഇന്ത്യന്‍ ഇസ് ല ാഹി സെ ൻറര്‍)