News details
അക്കാദമിക് സെമിനാർ
April 14, 2019
കേരള നവോത്ഥാനം : ചരിത്രം,വർത്തമാനം,പുതുകാലം എന്ന ശീർഷകത്തിൽ ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിക്കുന്ന അക്കാദമിക് സെമിനാർ ഏപ്രിൽ 26 നു നടക്കും.
രാവിലെ 08:00 മണി മുതൽ വൈകിട്ട് 06:00 മണി വരെ മർഖിയയിലുള്ള ഈദ് ചാരിറ്റി ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്ന പരിപാടിയിൽ കേരളത്തിൽ നിന്നും ദോഹയിൽ നിന്നുമുള്ള അക്കാദമിക വിദഗ്ധരും സമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.
- കേരള നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലുകൾ
- പരിഷ്കരണം : പരിണാമം,പ്രതിസന്ധി,പ്രതീക്ഷകൾ
- നവോത്ഥാന നിർമ്മിതിയുടെ കേരളീയ പരിപ്രേക്ഷ്യം : സങ്കൽപങ്ങൾ,സാധ്യതകൾ.
തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്ന പ്രസ്തുത സെമിനാറിൽ പങ്കെടുക്കാൻ *മുൻകൂട്ടി രജിസ്റ്റർ* ചെയ്യേണ്ടതാണു.
താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.
seminar.qiic.org
കൂടുതൽ വിവരങ്ങൾക്ക് 55926300, 30083103 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണു.