News details
കേരളത്തിൽ മത നവീകരണവും സാമൂഹ്യ പരിഷ്കരണവും ഒരുപോലെ നടന്നത്
April 26, 2019
ദോഹ:കേരളത്തിൽ മതനവീകരണവും സാമൂഹ്യ പരിഷ്കരണവും ഒരുപോലെ നടന്നതാണ് മുസ്ലിം നവോതഥാനത്തിൻറെ പ്രത്യേകതയെന്ന് ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച അക്കാഡമിക് സെമിനാറിൽ പരിഷ്‌കരണം: പരിണാമവും പ്രതിസന്ധിയും എന്ന സെഷനിൽ വിഷയമവതരിപ്പിച്ചു പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ മുജീബ് റഹ്മാൻ കിനാലൂർ അഭിപ്രായപ്പെട്ടു. ഇടുങ്ങിയ സാമുദായിക ചിന്താഗതി നവോത്ഥാന പ്രസ്ഥാങ്ങൾക്ക് കാലങ്ങളിൽ ഉണ്ടായിരുന്നില്ല. മുസ്ലിം ഐക്യ സംഘം സ്ഥാപിച്ച വിദ്യാലയങ്ങൾ പൊതു വിദ്യാലയങ്ങളായിരുന്നു. മാത്രമല്ല കർഷകരുൾപ്പെടെ സമൂഹത്തിലെ അടിച്ചമർത്തപ്പെടുന്ന വിഭാഗങ്ങളുടെ ഉന്നമനം നവോത്‌ഥാന പ്രവർത്തനങ്ങളിൽ മുൻഗണന നേടിയിരിന്നു. പിൽകാലത് ഉടലെടുത്ത ദൈവശാസ്ത്രപരമായ തർക്കവിതർക്കങ്ങൾ നവോത്‌ഥാന സാരംഭങ്ങളിൽ ഇടം പിടിച്ചത് ഇത്തരം പ്രസ്ഥാനങ്ങളെ പിറകോട്ടടിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ഹബീബ് റഹ്മാൻ കിഴിശ്ശേരി, Adv. ഇസ്‌മയിൽ നന്മണ്ട, ദിൽബാ മിദ്‌ലാജ് തുടങ്ങിയവർ പങ്കെടുത്തു. സെഷനിൽ ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി ഷമീർ വലിയവീട്ടിൽ ചർച്ച നിയന്ത്രിച്ചു. അഷ്‌റഫ് മാടിയേരി സ്വാഗതവും അസ്‌ലം മാഹി നന്ദിയും പറഞ്ഞു