News details
QIIC സൗഹൃദ ഇഫ്താർ സംഗമം- ദോഹയിലെ വിവിധ മത , രാഷ്ട്രീയ, സാമൂഹ്യ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.
May 29, 2019
ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഖത്തറിലെ വിവിധ ഇന്ത്യൻ സംഘടനാ നേതാക്കളെയും പൗര പ്രമുഖരേയും പങ്കെടുപ്പിച്ചു കൊണ്ട് സൗഹൃദ ഇഫ്താർ നടത്തി. ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ വൈസ് പ്രസിഡന്റ് സിറാജ് ഇരിട്ടി റമദാൻ സന്ദേശം നൽകി. മാനവിക മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുത്തു കൊണ്ട് മനുഷ്യനെ തിരിച്ചറിയാനുള്ള ഒരു പരിശീലനമാണ് ഒരു മാസക്കാലത്തെ വ്രതം കൊണ്ട് ലഭ്യമാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. വ്രതത്തിന്റെ ബാഹ്യമായ അടയാളങ്ങൾക്കപ്പുറം അതനുഷ്ഠിക്കുന്നതിലൂടെ ലഭ്യമാവേണ്ട ഉത്കൃഷ്ട ഗുണങ്ങൾ നേടിയെടുക്കാനാണ് വിശ്വാസികൾ ശ്രദ്ധിക്കേണ്ടത്, അദ്ദേഹം ഓർമിപ്പിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ധാരാളം പേർ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു. ഇസ്ലാഹി സെന്റർ ജനറൽ സിക്രട്ടറി ഷമീർ വലിയ വീട്ടിൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ.എൻ.സുലൈമാൻ മദനി പരിപാടിയിൽ അധ്യക്ഷനായിരുന്നു. സിക്രട്ടറി മുജീബ് കുനിയിൽ നന്ദി പറഞ്ഞു.