News details

19- ാമത് ഖുർആൻ വിജ്ഞാന പരീക്ഷാഫലം പ്രഖ്യാപിച്ചു

June 20, 2019

19- ാമത്  ഖുർആൻ വിജ്ഞാന പരീക്ഷാഫലം പ്രഖ്യാപിച്ചു
 
ഇസ്‌ലാഹീ സെന്ററിന്റെ ഖുർആൻ ലേണിങ് സ്കൂൾ വിങ്ങിനു  കീഴിൽ എല്ലാവർഷവും റമളാനിൽ  സംഘടിപ്പിച്ചു വരാറുള്ള ഖുർആൻ വിജ്ഞാന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ജനറൽ വിഭാഗത്തിൽ സമീന അൻസാരി ഒന്നാം റാങ്കിനർഹയായി. ഷബ്‌ന ജംഷീർ, റുബീന നാസർ  എന്നീവർ രണ്ടാം റാങ്കും, റസിയ സഅദ്, സുബൈദ മുസ്തഫ എന്നീവർ മൂന്നാം റാങ്കും കരസ്ഥമാക്കി.
 
വിദ്യാർത്ഥികളിൽ  ജൂനിയർ മലയാളം വിഭാഗത്തിൽ റാഇദ് അബ്ദുൽ നാസർ ഒന്നാം റാങ്കിനർഹനായി, റിസ റിസ്‌വിൻ രണ്ടാം റാങ്കും, അമ്മാർ അസ്‌ലം മൂന്നാം റാങ്കും നേടി. 
സീനിയർ മലയാളം വിഭാഗത്തിൽ ലിയ മറിയം  ഒന്നാം റാങ്കും,  ആദിൽ റഫീഖ് രണ്ടാം റാങ്കും, മുഹമ്മദ് സിനാൻ സിറാജ്, ജഅഫർ ഷമീം, റാഫിദ മൊയ്തു എന്നീവർ മൂന്നാം റാങ്കും നേടി.
 
വിദ്യാർത്ഥികളിൽ  ഇംഗ്ലീഷ്  വിഭാഗത്തിൽ ഇബ്രാഹിം അഹ്‌മദ്‌ ഒന്നാം റാങ്കും  ഹംദ നൗഷാദ് രണ്ടാം റാങ്കും, തഹ്‌ലിയ ശിഹാബ് മൂന്നാം റാങ്കും നേടി. പരീക്ഷാഫലം  http://www.qiic.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ നമ്പറും, രെജിസ്ട്രേഷനു വേണ്ടി ഉപയോഗിച്ച മൊബൈൽ നമ്പറും ഉപയോഗിച്ചു ഫലം അറിയാവുന്നതാണ്. സമ്മാന വിതരണം പിന്നീട് നടക്കുന്ന ക്യു.എൽ.എസ്  സംഗമത്തിൽ വെച്ച് നടക്കുന്നതാണ്. വിജയികളെ ഖത്തർ ഇന്ത്യൻ ഇസ്‌ലാഹീ സെന്റർ സെക്രട്ടറിയേറ്റ് അഭിനന്ദിച്ചു.