News details
ഇസ്‌ലാഹി സെന്റര്‍ നേതൃ പരിശീലന ശില്‍പ്പശാല സംഘടിപ്പിച്ചു
June 24, 2019
ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെയും വനിതാ വിഭാഗമായ എം.ജി.എം. ന്റെയും യൂണിറ്റ്തലം മുതലുള്ള ഭാരവാഹികള്‍ക്ക് വേണ്ടി നേതൃപരിശീലന ശില്‍പ്പശാല സംഘടിപ്പിച്ചു.'Take The Lead-2' എന്ന പേരില്‍ ദുഖാനില്‍ വെച്ച് നടന്ന പരിപാടിക്ക് പ്രസിഡന്റ് സുലെമാന്‍ മദനി, ജനറല്‍ സെക്രട്ടറി ഷമീര്‍ വലിയവീട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഭാവി പ്രവര്‍ത്തങ്ങള്‍ക്കൊരു രൂപരേഖ, ആശയ സംവേദനം ശരിയും തെറ്റും, സംഘടനാ ശാക്തീകരണം, സമൂഹനിര്‍മിതിയില്‍ വനിതകളുടെ പങ്ക് തുടങ്ങിയ വിവിധ സെഷനുകളിലായാണ് പരിപാടി നടന്നത്. ശില്പശാലയുടെ ഭാഗമായി കലാകായിക പരിപാടികളുമുണ്ടായിരുന്നു. മുജീബ് കുനിയില്‍, സിറാജ് ഇരിട്ടി, അഷ്‌റഫ് മടിയേരി, മുജീബ് റഹ്മാന്‍ മദനി, ലത്തീഫ് നല്ലളം, നസീര്‍ പാനൂ, റിയാസ് വാണിമേല്‍, അസ്‌ലം മാഹി, അബ്ദുല്‍ വഹാബ് പി. ഇസെഡ് എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.
ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നേരത്തെ നടത്തിയ ശില്പശാലയുടെ രണ്ടാം ഘട്ടമായാണ് 'Take The Lead-2' സംഘടിപ്പിച്ചത്. പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ സംഘടനയെ പ്രാപ്തരാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഇത്തരം പരിപാടികള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.