News details

ഇസ്‌ലാഹി സെന്റർ നാൽപതാം വാർഷികം : ലോഗോ പ്രകാശനം ചെയ്തു.

November 13, 2019

 

ഇസ്‌ലാഹി സെന്റർ നാൽപതാം വാർഷികം : ലോഗോ പ്രകാശനം ചെയ്തു.

ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ നാൽപതാം വാർഷിക ലോഗോ പ്രകാശനം ചെയ്തു.മദീന ഖലീഫ നോർത്തിലെ ഇസ്‌ലാഹി സെന്റർ ആസ്ഥാനത്ത്‌ വെച്ച്‌ നടന്ന പരിപാടിയിൽ   കെ എൻ എം സംസ്ഥാന സെക്രട്ടറി എം അഹ്‌മദ്‌ കുട്ടി മദനിയാണു ലോഗോ പ്രകാശനം നിർവ്വഹിച്ചത്‌.1981 ൽ പ്രവർത്തനം ആരംഭിച്ച ഇസ്‌ലാഹി സെന്റർ ആദർശാധിഷ്ഠിതവും സവിശേഷവുമായ പ്രവർത്തനങ്ങൾ കൊണ്ട്‌ കർമ ഭൂമികയിൽ  സജീവമാണെന്ന് അദ്ദേഹം  അഭിപ്രായപ്പെട്ടു. സാമൂഹ്യ നവോത്ഥാന രംഗത്ത്‌ കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടാവണം.ദേശ ഭാഷകൾക്കപ്പുറം മുഴുവൻ പ്രവാസി ഇന്ത്യക്കാരുടെയും കേന്ദ്രമായി മാറാൻ ഈ നാൽപതാം വർഷത്തിൽ ഇസ്‌ലാഹി സെന്ററിനു കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.  ഇസ്‌ലാഹി സെന്റർ പ്രസിഡണ്ട്‌ കെ എൻ സുലൈമാൻ മദനി അദ്ധ്യക്ഷത വഹിച്ചു.നാൽപതാം വാർഷികത്തിന്റെ ഭാഗമായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി ഷമീർ വലിയവീട്ടിൽ,ഭാരവാഹികളായ  സിറാജ്‌ ഇരിട്ടി,അബ്ദുൽ നസീർ പാനൂർ,അബ്ദുൽ ലത്തീഫ്‌ നല്ലളം എന്നിവർ സംസാരിച്ചു.