News details

"ടോക് വിത്ത് കെ.എൻ.എ ഖാദർ"

December 15, 2019

ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ "ടോക് വിത്ത് കെ.എൻ.എ ഖാദർ" എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും നിയമ സഭാംഗവുമായ അഡ്വ. കെ.എൻ.എ ഖാദർ ഈ പരിപാടിയിൽ സദസ്യരുമായി സംവദിച്ചു.

ഭരണഘടന ഉറപ്പു നൽകുന്ന മതേതരത്വവും പൗരാവകാശങ്ങളും വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ മുഖ്യ ധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി യോജിച്ചു പ്രവർത്തിക്കുകയാണ് ജനാധിപത്യ വിശ്വാസികൾ ചെയ്യേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യം മുഴുവൻ വെല്ലുവിളികൾ അഭിമുഖീകരിക്കുമ്പോൾ സാമുദായികമായ ചേരിതിരിവുകൾ ഒഴിവാക്കാൻ സാമുദായിക സംഘടനകളും വ്യക്തികളും ശ്രദ്ധ വെക്കണം. വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയുമുള്ള അപക്വമായ പ്രതികരണങ്ങൾ അപകടം ചെയ്യും, അദ്ദേഹം ചൂണ്ടിക്കാട്ടി.

ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജനറൽ സെക്രട്ടറി ഷമീർ വലിയവീട്ടിൽ സ്വാഗതം പറഞ്ഞു. ആക്ടിംഗ് പ്രസിഡന്റ് സിറാജ് ഇരിട്ടി അധ്യക്ഷനായിരുന്നു. അലി ചാലിക്കര നന്ദി പറഞ്ഞു.