News details
ഖത്തർ ഇന്ത്യൻ ഇസ് ലാഹി സെന്ററിന് പുതിയ ഭാരവാഹികൾ
February 24, 2022
ഖത്തർ ഇന്ത്യൻ ഇസ് ലാഹി സെന്ററിന്റെ 2022-23 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ എൻ സുലൈമാൻ മദനി (പ്രസിഡന്റ്), റഷീദലി വി പി (ജനറൽ സെക്രട്ടറി), എഞ്ചിനിയർ ഷമീം കൊയിലാണ്ടി (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
അബ്ദുൽ ലത്തീഫ് നല്ലളം, ഷമീർ വലിയവീട്ടിൽ, നസീർ പാനൂർ, അഷ് ഹദ് ഫൈസി, ഡോ. അബ്ദുൽ അസീസ് പാലോൾ എന്നിവരെ വൈസ് പ്രസിഡന്റുമാരായും അബ്ദുൽ അലി ചാലിക്കര, മുജീബ് റഹ്മാൻ മദനി, അസ്‌ലം മാഹി, മുഹമ്മദ് ശൗലി, ഉമർ ഫാറൂഖ് എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സുലൈമാൻ മദനി അറിയപ്പെടുന്ന പണ്ഡിതനും പ്രഭാഷകനും മികച്ച സംഘാടകനുമാണ്. നിരവധി തവണ ISM, MSM സംസ്ഥാന ഭാരവാഹിയായിട്ടുണ്ട്. ഫറൂഖ് റൗദത്തുൽ ഉലൂം അറബിക് കോളജ് അധ്യാപകനായിരുന്ന അദ്ദേഹം നിലവിൽ ഖത്തർ എനർജിയിൽ ഉദ്യോഗസ്ഥനാണ്. ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട റഷീദലി നിരവധി തവണ ഇസ്‌ലാഹി സെന്റർ ഭാരവാഹിയായിട്ടുണ്ട്. മികച്ച സംഘാടകനാണ്.
ട്രഷറർ ഷമീം കൊയിലാണ്ടി സ്വദേശിയാണ്ഇസ്‌ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന കൗൺസിൽ യോഗത്തിൽ സിറാജ് ഇരിട്ടി, നാസറുദ്ദീൻ ചെമ്മാട്, അബ്ദുൽ വഹാബ് PZ , ഇ ഇബ്രാഹിം, അബ്ദുർറഹ്മാൻ മദനി, ആർ. വി മുഹമ്മദ് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു