News details
എട്ടാം ഖത്തർ മലയാളി സമ്മേളന ലോഗോ പുറത്തിറക്കി
July 27, 2023
ദോഹ: “കാത്തുവെക്കാം സൗഹൃദ തീരം” എന്ന പ്രമേയത്തിൽ നവംബർ 2, 3 തിയ്യതികളിൽ നടക്കുന്ന എട്ടാം ഖത്തർ മലയാളി സമ്മേളനത്തിന്റെ ലോഗോ പുറത്തിറക്കി. ഐ സി സി യിൽ വെച്ച് നടന്ന ചടങ്ങിൽ സ്വാഗത സംഘം ഉപദേശക സമിതി ചെയർമാൻ എബ്രഹാം ജോസഫ്, ചെയർമാൻ ഷറഫ് പി ഹമീദ്, ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, യൂനിറ്റി പ്രസിഡണ്ട് അബ്ദുൽ കരീം കെ എന്നിവർ ചേർന്ന് ലോഗോ പ്രകാശനം ചെയ്തു. "കാത്തുവെക്കാം സൗഹൃദ തീരം" എന്ന സമ്മേളന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് മനോഹര ലോഗോ.
നവംബറിൽ നടക്കുന്ന സമ്മേളനത്തിന്റെ ഒരുക്കങ്ങൾ തുടങ്ങിയതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച ചെയർമാൻ ഷറഫ് പി ഹമീദ് അറിയിച്ചു. ഖത്തറിലെ മലയാളി സമൂഹത്തിനിടയിൽ സ്നേഹവും സാഹോദര്യവും സഹിഷ്ണുതയും വളർത്തിയെടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച മുൻ സമ്മേളനങ്ങൾപോലെ, എട്ടാം മലയാളി സമ്മേളനവും മാനവികമൂല്യങ്ങൾക്ക് നിർണ്ണായക സംഭാവനകൾ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഷൗക്കത്തലി ടി എ ജെ, കെ എം സി സി ട്രഷറർ പി എസ് എം ഹുസൈൻ, പബ്ലിസിറ്റി വിംഗ് ചെയർമാൻ സിയാദ് കോട്ടയം, സമീൽ അബ്ദുൽ വാഹിദ്, ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡണ്ട് കെ എൻ സുലൈമാൻ മദനി, സെറീന അഹദ്, മിനി സിബി, നൂർജഹാൻ ഫൈസൽ എന്നിവർ സംസാരിച്ചു. ഖലീൽ എ പി, ഹൈദർ ചുങ്കത്തറ, ആഷിഖ് അഹ്‌മദ്, ഷാജി ഫ്രാൻസിസ്, തൻസീം കുറ്റ്യാടി, അബ്ദുൽ അസീസ് എടച്ചേരി, സാം വിളനിലം, മുബാറക് അബ്ദുൽ അഹദ്, ഡോ.സാബു കെ സി, സിറാജുദ്ദീൻ റാവുത്തർ, വർക്കി ബോബൻ, നൗഷാദ് ടി കെ, സിദ്ദീഖ് സി ടി, ഇസ്‌ലാഹി സെന്റർ ജനറൽ സെക്രട്ടറി റഷീദലി വി പി തുടങ്ങിയവർ സന്നിഹിതരായിരുന്നു. ജനറൽ കൺവീനർ ഷമീർ വലിയവീട്ടിൽ സ്വാഗതവും അലി ചാലിക്കര നന്ദിയും പറഞ്ഞു.