Latest News and Events
Qatar Indian Islahi Centre Officials met with Indian Ambassador H.E. Mr. Vipul at his office
ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന് പുതിയ നേതൃത്വം
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ 2024-25 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷമീർ വലിയവീട്ടിൽ (പ്രസിഡന്റ്), അബ്ദുൽ അലി ചാലിക്കര (ജനറൽ സെക്രട്ടറി), അഷ്‌റഫ് മടിയാരി (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. അബ്ദുൽ ലത്തീഫ് നല്ലളം, റഷീദ് അലി വി പി, സിറാജ് ഇരിട്ടി, നസീർ പാനൂർ, ഡോ. അബ്ദുൽ അസീസ് പാലോൽ എന്നിവരെ വൈസ് പ്രസിഡന്റുമാരായും മുജീബ് റഹ്മാൻ മദനി, അബ്ദുറഹ്മാൻ സലഫി, അബ്ദുൽ ഹമീദ് കല്ലിക്കണ്ടി, താജുദ്ദീൻ മുല്ലവീടൻ, സാജിദ് അലി എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷമീർ വലിയവീട്ടിൽ പ്രഭാഷകനും മികച്ച സംഘാടകനുമാണ്. നിരവധി തവണ കേരളത്തിലെ വിദ്യാർത്ഥി - യുവജന പ്രസ്ഥാനങ്ങളായ എം.എസ്.എം, ഐ.എസ് .എം എന്നീ സംഘടനകളിൽ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. ഏറെക്കാലമായി ഖത്തർ ഇസ്‌ലാഹി സെന്ററിന്റെ നേതൃനിരയിലുള്ള ഷമീർ കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട സ്വദേശിയാണ്. എട്ടാം ഖത്തർ മലയാളി സമ്മേളന സംഘാടക സമിതിയുടെ ജനറൽ കൺവീനറായിരുന്നു. ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അബ്ദുൽ അലി ചാലിക്കര മികച്ച സംഘാടകനാണ്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സ്വദേശിയായ അബ്ദുൽ അലി നിരവധി തവണ ഖത്തർ ഇസ്‌ലാഹി സെന്റർ ഭാരവാഹിയായിട്ടുണ്ട്. ട്രഷറർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട അഷ്‌റഫ് മടിയാരി കോഴിക്കോട് പയ്യോളി സ്വദേശിയും ദോഹയിലെ അറിയപ്പെടുന്ന എഴുത്തുകാരനുമാണ്. അഷ്‌റഫ് മടിയാരി മുൻ കാലങ്ങളിൽ ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്. ഇസ്‌ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന കൗൺസിൽ യോഗത്തിൽ കെ. എൻ.സുലൈമാൻ മദനി, ഇ ഇബ്രാഹിം, ബഷീർ അൻവാരി, അബ്ദുൽ വഹാബ് പി സെഡ് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു